Wednesday, 5 January 2011
ഈ വിളക്ക് കത്തി കൊണ്ടിരിക്കുന്നു......ഓരോ പുതുവര്‍ഷവും തെളിഞ്ഞു കത്താന്‍ മോഹങ്ങള്‍ കൊണ്ടും,,പ്രതീക്ഷകള്‍ കൊണ്ടും ഊര്‍ജ്ജം കൊടുക്കുന്നു....ഇലകള്‍ കൊഴിഞ്ഞു പോയ മരങ്ങളുടെ വേദന,,,ഇതളുകള്‍ കൊഴിഞ്ഞ പൂവിന്റെ വേദന...ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു കൊടുക്കാന്‍ ഒരു പുതു വര്‍ഷത്തിനും കഴിയില്ല...കൊഴിഞ്ഞു പോയ ഇതളുകല്കൊപ്പം പൂവും കലാന്ധരത്തില് നശികുമ്പോ ഇനി എന്ന് കാണും എന്ന് ചൊല്ലി വിട പറഞ്ഞവര്‍ എവിടെയോ വെച്ചു കാണുന്നു... മാറ്റങ്ങളുമായി കാലം ഓടുമ്പോള്‍ പ്രസവിച്ച അമ്മമാര്‍ മാറ്റങ്ങള്‍ക്കായി വൃദ്ധസധനം തേടി പോകുന്നു ,,കാലം തെറ്റി മഴ പെയ്യുമ്പോള്‍ കര്ഷകന് മരണമെന്ന മാറ്റം ഉള്‍കൊള്ളുന്നു,,,കൂട്ടുകാരന്റെ തല വെട്ടാന്‍ വാള്കള്ക്ക് മൂര്‍ച്ച കൂട്ടുന്നു...എന്നെ അറിയാത്തവരുമായി ചങ്ങാത്തം കൂടാന്‍ അവരോടു സംസാരിക്കാന്‍ ഓണ്‍ലൈന്‍ തുറന്നിരിക്കുന്നു ...അടുത്ത വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ നേരമില്ല..മുത്തശ്ശി തല നിറച്ചു കഥയുമായി ഇരിക്കുന്നു ..കേള്‍ക്കാന്‍ നേരമില്ല,കൂട്ടുകാരുടെ ഇന്നത്തെ പോസ്റ്റിങ്ങ് കാണണം.അതിലുള്ള തൃപ്തി അറിയിക്കണം ,,ഓരോ പുതു വര്‍ഷവും വാചകങ്ങളിലെ സന്ദേശങ്ങളില്‍ ഒതുങ്ങുന്നു...പ്രകൃതിക്ക് സഹിക്കാതെ വരുമ്പോ ഓരോ ദുരന്തങ്ങള്‍ മനുഷ്യന് മേല്‍ അടിച്ചേല്‍പ്പിക്കുന്നു ..പുതു വര്‍ഷവും സാമ്പത്തിക ക്രമകെടുകളും ,അഴിമതികള്‍ കൊണ്ടും പത്ര താളുകള്‍ നിറഞ്ഞു കവിയും..ഇതിനിടക്ക് നമുക്ക് കരുതിവേക്കാം അടുത്ത വര്‍ഷത്തേക്ക് കിട്ടാവുന്ന ഇമ്പമാര്‍ന്ന പുതുവത്സര സന്ദേശങ്ങള്‍....ഇനിയും ദീന രോദനങ്ങള്‍ കേള്‍ക്കാത്ത പുതുവത്സരത്തിനായി കാത്തിരിക്കാം..
Subscribe to:
Post Comments (Atom)
ഈ രോദനങ്ങങ്ങൾ കൊള്ളാം....
ReplyDeleteഎന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ