Wednesday, 29 December 2010
വിധി
ഗോപിയേ.. അമ്മ വിളിക്കുന്നു കഴിഞ്ഞ നാല് കൊല്ലങ്ങളായി ഇങ്ങനെയാണ് കേസിന്റെ ദിവസം എന്നെക്കാളും വക്കിലിനെക്കാളും ഓര്‍മ്മ അമ്മക്കാണ്..ഈ വിളിക്ക് വേണ്ടി അമ്മ ഇന്നലെയും ഉറങ്ങി കാണില്ല...,എന്നും എട്ടു മണിക്ക് പണിക്ക് പോകുന്ന ഞാന്‍ കേസിന്റെ ദിവസങ്ങളില്‍ രാവിലെ നാലു മണിക്കാണ് പോകാറുള്ളത് എന്ന് അമ്മക്ക് അറിയാം.പുറത്തേക്ക് ഇറങ്ങാന്‍ നേരം അമ്മ അടുത്ത് വന്നു പറഞ്ഞു കഷായം ഈ ആഴ്ച വേണ്ട കുറച്ചു ദിവസായി ഒരു സുഖം തോനുന്നുണ്ട് ഇനി വൈദ്യര് പറഞ്ഞിട്ടകാം.ഒന്നും പറയാന്‍ തോനിയില്ല മിണ്ടാതെ കട്ടന്‍ ചായയുടെ ബാക്കി കുടിച്ചു നടന്നു.ഗോപി നീ പണിക്ക് പോകാനോ?.. അപ്പുറത്തെ അച്ചുതനാണ് തലകൊണ്ട് ആഗ്യം കാണിച്ച നടപ്പ് തുടര്‍ന്ന് ഇന്ന് ഗോപിയോട് ആളുകള്‍ സംസാരിക്കാറുണ്ട് ഇവരൊക്കെ നാലു കൊല്ലം മുന്പ് എന്റെ നാട്ടുകാര്‍ ആയിരുന്നില്ലേ?..അമ്മ പറഞ്ഞതാണ് മനസ്സില്‍ അമ്മക്കറിയാം ഇന്ന് വക്കിലിനു ഫീസ് കൊടുക്കണം അതിനു വര്‍ഷങ്ങളായി കേസുള്ള ആഴ്ചകളില്‍ അമ്മക്ക് ശരിര സുഖം തോന്നും.നാലു വര്‍ഷങ്ങള്‍ക്ക് മുന്‍ബ് അമ്മയുടെ മുഖം ഇന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല.പോലീസ് വീട്ടില്‍ വന്നു പോകുമ്പോള്‍ അമ്മ അപ്പു നോട് പറയുന്നത് കേള്‍ക്കാം നമ്മടെ പറമ്പിലൊരു നിധിയുണ്ട് അത് അച്ഛനെ സുക്ഷിക്കാന്‍ എല്പ്പിചിരിക്കാന് അത് അവിടെ ഉണ്ടോ എന്ന് നോക്കാനാണ് പോലീസ് ഇടക്കിടകൊക്കെ വരുന്നത്.... അമ്മുവിന് ഇതൊന്നും അറിയേണ്ട അപ്പു പറയുന്നതാണ് അറിവ്.എല്ലാം ശരിയാകും ഗോപിയേട്ട.... എന്ന വാക്ക് കൊണ്ട് അമ്മിണി ആശ്വസിക്കുന്നു...അമ്മുവിനൊരു ആഗ്രഹം അവള്‍ക്ക് കോടതി ഒന്ന് കാണണം,,,ഇതിനിടക്ക് കൊണ്ട് പോകാമായിരുന്നു കേസിന്റെ അവസാനത്തിലേക്ക് പോകുകയാണ് കൊണ്ട് പോകണം......ജോലി നേരത്തെ നിറുത്തി കോടതിയിലേക്ക് പോയി ,,,വക്കില്‍ പറഞ്ഞു ഗോപി നിന്റെ വിധി അടുത്ത ആഴ്ചയിലാണ് ,,,,,,സ്വര്‍ഗ്ഗവും നരകവും നടപ്പാകുന്ന ദൈവത്തിന്റെ വിധിക്ക് മുന്‍ബ് മനുഷ്യന്‍ കല്പിക്കുന്ന ഒരു ജീവിത ചുറ്റുപാട്....സഹിക്കാം....അമ്മയുടെ വിളി ഗോപിയേ... നീ വന്നോ? ഹും...,അടുത്ത ആഴ്ച വിധി പറയും.ഒന്നും മിണ്ടാതെ അമ്മ പോയി .അച്ഛന്‍ ഇനി പോകുമ്പോ ഞാനും വരും അമ്മു പറയുന്നു....അമ്മ ഉറങ്ങാതെ വിളിച്ച ഒരു പുലരി കൂടി,,,,,ഞാനും വരുന്നു അമ്മയാണ്... അമ്മു എപ്പയെ റെഡിയായി ഒരു വിങ്ങലോടെ അമ്മിണിയും തയ്യാറാകുന്നു....എതിര്‍ക്കാന്‍ പറ്റിയില്ല....കാലങ്ങളിത്ര കഴിഞ്ഞു വര്‍ഷത്തിലൊരിക്കല്‍ അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്കു വെക്കാന്‍ മാത്രം ഈ വീട് വിട്ടിറങ്ങുന്ന അവളുടെ ഈ ആഗ്രഹമെങ്കിലും നടക്കട്ടെ..കോടതിയിലെത്തിയ അമ്മു വിനു സന്തോഷം അച്ഛമ്മ ഉമ്മറത്ത മുളക് ഉണക്കാന്‍ വെക്കുമ്പോ എറിഞ്ഞ ആട്ടുന്ന കാക്കകളെ പോലുള്ള വലിയ ചിറകുള്ള കുറെ കാക്കകള്‍...എല്ലാവരെയും പുറത്തു നിറുത്തി ഗോപി കോടതിക്കകതെക്ക് പോയി ...വക്കിലു മാത്രം തിരിച്ചു വന്നിട്ട് പറഞ്ഞു നമുക്ക് അപ്പീല് കൊടുക്കാം ....വിളിച്ച ദൈവങ്ങള്‍ വീണ്ടും പരിക്ഷിച്ചു എവിടെയോ കേട്ടിട്ടുണ്ട് ഗോപിക്ക് ജീവപര്യന്തം ആയിരിക്കും ശിക്ഷ എന്ന്.....അപ്പുവിനെ അമ്മുനെയും ചേര്‍ത്ത് നിര്‍ത്തി അവരിപ്പയും ആ പുതിയ കാഴ്ചകള്‍ ആസ്വദിക്കുകയാണ് .....ഗോപിയും പോലീസുകാരും വരുന്നു ,,,,അമ്മയുടെ അടുത്തെത്തിയ ഗോപി പറഞ്ഞു ഞാന്‍ പോയിട്ട് വരാം എന്ന്...അമ്മിണിയോടു ഒന്നും പറഞ്ഞില്ല ..അമ്മുവിനോട് പറഞ്ഞു അച്ഛന്‍ പോയി വരാം എന്ന് അമ്മു പറയുന്നു അച്ഛാ ഞാനും വരുന്നു എന്ന് ,,,അച്ഛന്‍ മിട്ടായി വാങ്ങിച് ഉടനെ വീട്ടിലേക്ക് വരാം..അമ്മിണി മാത്രം വിതുംബലുകളോടെ ഒന്ന് നോക്കി...തിരിച്ചു പോരുമ്പോ അപ്പു അച്ഛമ്മയോട് ചോദിച്ചു അച്ചനെവിടെക്ക പോലിസുകരോപ്പം പോയത് ....അങ്ങ് ദൂരത്ത് കണ്ണൂര്‍ എന്നൊരു സ്ഥലത്ത് കുറച്ചു നിധിയുണ്ട് അതിനു കാവല് നില്ക്കാന്‍ അച്ഛനെ കൊണ്ട് പോകുകയാണ്.......ഗോപിയുടെ നോട്ടമായിരുന്നു അമ്മയുടെ മനസ്സില്‍ ...ആ കണ്ണുകളില്‍ മക്കളെ നോക്കണേ എന്നായിരുന്നു ....ഇനി ഒരിക്കലും എനിക്ക് കഷായം വേണ്ട ......ഞാന്‍ വീണ്ടും അമ്മ ആയിരിക്കുന്നു അപ്പുനെ അമ്മുനെ വളര്‍ത്തണം......ഗോപിയുടെ മനസ്സില്‍ ഗോപിയേ.... എന്ന വിളി മാത്രം ...അമ്മുനു ഒരു ഉമ്മ കൂടി കൊടുക്കായിരുന്നു .......
Subscribe to:
Post Comments (Atom)
No comments:
Post a Comment