Thursday, 25 March 2010
ശിഷ്യ പ്രണാമം
മനുഷ്യന്‍ ജനിക്കുമ്പോള്‍ വേദനകളെ മായ്ച്ചുകളയാന്‍ ഒരു തൂവല്‍ നമ്മുടെ മനസ്സില്‍ ദൈവം ഒളിപ്പിച് തരുന്നു പിന്നീടെപ്പോഴോ കാലത്തിന്റെ മറവികളില്‍ ആ തൂവല്‍ എന്തന്നില്ലാത്ത അളവില്‍ നമ്മെ ഓര്‍മ്മകള്‍ മായ്ച്ചു കളയാന്‍ സഹായിക്കുന്നു.തൂവലുകള്‍ക്ക് ശക്തിയില്ലാതെവരുമ്പോള്‍ ദൈവം തിരിച്ചുവിളിക്കും എന്നോരാത്മവിശ്വാസവും. വിജെയെട്ടന്റെ ഓര്‍മകളുടെ മുന്നില്‍ എനിക്ക് കിട്ടിയ തൂവല്‍ നിസ്സഹമായി നോക്കിനില്‍ക്കുന്നു.ചെമ്പിന്‍റെ നിറമുള്ള സന്ധ്യാനേരങ്ങളില്‍ എന്നെ ശാസിക്കുന്ന ആ ശബ്ദം വല്ലാതെ അലോസരപ്പെടുത്തുന്നു.ഏതോ മുന്‍ജന്മബന്ധം തട്ടിയെടുത്ത ദൈവത്തോട് ഒരു കൊച്ചു കുട്ടിയായി കലഹിക്കാന്‍ തോന്നുന്നു.മറുപടിയായി കിട്ടുന്ന ആ നോട്ടം ഇനി എന്ന് കാണും എന്നതിന് ഒരു കലണ്ടറിലും തിയ്യതി കാണുന്നില്ല എന്നത് സങ്കടപ്പെടുത്തുന്നു.ഒരു മനുഷ്യനെ പോലെ വേദനിക്കാന്‍ ഒരു ഗുരുവും പഠിപ്പിക്കേണ്ട എന്ന് ഓര്‍ത്തുകൊണ്ട് ആയിരം ജന്മങ്ങള്‍ എന്റെ വിജെയെട്ടന്‍ ഓര്‍മകളിലൂടെ ജീവിക്കട്ടെ. എവിടെയോ നിന്ന് എന്നെ അര്‍ഥം വെച്ചുള്ള ആ നോട്ടം നോക്കുന്നുണ്ട് എന്ന അറിവ് ഒരു ആശ്വാസമാകുന്നു. ദുഖങ്ങളില്‍നാം മനുഷ്യന്‍ കണ്ടെത്തുന്ന ചെറിയ സന്തോഷം ആ കാല്‍പാദങ്ങളില്‍ അവസാനമായി തൊട്ട് അനുഗ്രഹം വാങ്ങാന്‍ പറ്റിയ സുകൃതം എന്നെ ഗുരുത്വ മുള്ളവന്‍ ആക്കട്ടെ. ആ ഗുരുവിനെ മനസ്സില്‍ ഒരായിരംവട്ടം ഗുരുപൂജ നടത്തി തുടങ്ങുന്നു.
Subscribe to:
Comments (Atom)