Thursday, 25 March 2010

ശിഷ്യ പ്രണാമം

മനുഷ്യന്‍ ജനിക്കുമ്പോള്‍ വേദനകളെ മായ്ച്ചുകളയാന്‍ ഒരു തൂവല്‍ നമ്മുടെ മനസ്സില്‍ ദൈവം ഒളിപ്പിച് തരുന്നു പിന്നീടെപ്പോഴോ കാലത്തിന്റെ മറവികളില്‍ ആ തൂവല്‍ എന്തന്നില്ലാത്ത അളവില്‍ നമ്മെ ഓര്‍മ്മകള്‍ മായ്ച്ചു കളയാന്‍ സഹായിക്കുന്നു.തൂവലുകള്‍ക്ക് ശക്തിയില്ലാതെവരുമ്പോള്‍ ദൈവം തിരിച്ചുവിളിക്കും എന്നോരാത്മവിശ്വാസവും. വിജെയെട്ടന്റെ ഓര്‍മകളുടെ മുന്നില്‍ എനിക്ക് കിട്ടിയ തൂവല്‍ നിസ്സഹമായി നോക്കിനില്‍ക്കുന്നു.ചെമ്പിന്‍റെ നിറമുള്ള സന്ധ്യാനേരങ്ങളില്‍ എന്നെ ശാസിക്കുന്ന ആ ശബ്ദം വല്ലാതെ അലോസരപ്പെടുത്തുന്നു.ഏതോ മുന്‍ജന്മബന്ധം തട്ടിയെടുത്ത ദൈവത്തോട് ഒരു കൊച്ചു കുട്ടിയായി കലഹിക്കാന്‍ തോന്നുന്നു.മറുപടിയായി കിട്ടുന്ന ആ നോട്ടം ഇനി എന്ന് കാണും എന്നതിന് ഒരു കലണ്ടറിലും തിയ്യതി കാണുന്നില്ല എന്നത് സങ്കടപ്പെടുത്തുന്നു.ഒരു മനുഷ്യനെ പോലെ വേദനിക്കാന്‍ ഒരു ഗുരുവും പഠിപ്പിക്കേണ്ട എന്ന് ഓര്‍ത്തുകൊണ്ട് ആയിരം ജന്മങ്ങള്‍ എന്റെ വിജെയെട്ടന്‍ ഓര്‍മകളിലൂടെ ജീവിക്കട്ടെ. എവിടെയോ നിന്ന് എന്നെ അര്‍ഥം വെച്ചുള്ള ആ നോട്ടം നോക്കുന്നുണ്ട് എന്ന അറിവ് ഒരു ആശ്വാസമാകുന്നു. ദുഖങ്ങളില്‍നാം മനുഷ്യന്‍ കണ്ടെത്തുന്ന ചെറിയ സന്തോഷം ആ കാല്‍പാദങ്ങളില്‍ അവസാനമായി തൊട്ട് അനുഗ്രഹം വാങ്ങാന്‍ പറ്റിയ സുകൃതം എന്നെ ഗുരുത്വ മുള്ളവന്‍ ആക്കട്ടെ. ആ ഗുരുവിനെ മനസ്സില്‍ ഒരായിരംവട്ടം ഗുരുപൂജ നടത്തി തുടങ്ങുന്നു.

2 comments:

  1. വിജേട്ടനെ സ്മരിച്ചുകൊണ്ടുള്ള ഒരു തുടക്കം... വളരെ നന്നായി.... വിജേട്ടന്‍ കൈപിടിച്ച് വളര്‍ത്തിയ ഒട്ടനവധി അഭിഭാഷരും അഭിഭാഷക ക്ലാര്‍ക്ക്മാരുമുണ്ട്. അവരില്‍ ചിലര്‍മാത്രമാണ് നമ്മള്‍. വിജേട്ടെന്റെ മരണവാര്‍ത്ത അന്ന് ഇരുമ്പുഴി ഓണ്‍ലൈനില്‍ വന്നിരുന്നു. അത് ഇവിടെ കാണാം
    വിജേട്ടന്റെ മകള്‍ ഷിജിയുടെ അകാല വിയോകം നമ്മുടെ ഓഫീസിനെതന്നെ ബാധിച്ചു. കൂടെ വിജേട്ടന്റെ മരണവും. ഷിജിയുടെ വിയോഗം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. അത് ഇവിടെ കാണാം ......
    . വിജേട്ടന്റെ ഒരുപിടി നല്ല ഓര്‍മകളുമായി... സമദ്

    ReplyDelete
  2. ഗുരുസ്മരണയോടെ തുടക്കം /വളരെ നല്ല തുടക്കം...
    ബിലാത്തിയിലെ ഒരു ബൂലോഗമിത്രമാവാൻ ഹാർദ്ദമായി ക്ഷണിച്ചു കൊള്ളുന്നൂ
    എന്റെ നമ്പർ : 07930134340

    ReplyDelete