Wednesday 5 January 2011

ഈ വിളക്ക് കത്തി കൊണ്ടിരിക്കുന്നു......ഓരോ പുതുവര്‍ഷവും തെളിഞ്ഞു കത്താന്‍ മോഹങ്ങള്‍ കൊണ്ടും,,പ്രതീക്ഷകള്‍ കൊണ്ടും  ഊര്‍ജ്ജം കൊടുക്കുന്നു....ഇലകള്‍ കൊഴിഞ്ഞു പോയ മരങ്ങളുടെ വേദന,,,ഇതളുകള്‍ കൊഴിഞ്ഞ പൂവിന്റെ വേദന...ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു കൊടുക്കാന്‍ ഒരു പുതു വര്‍ഷത്തിനും കഴിയില്ല...കൊഴിഞ്ഞു പോയ ഇതളുകല്‍കൊപ്പം പൂവും കലാന്ധരത്തില്‍ നശികുമ്പോ ഇനി എന്ന് കാണും എന്ന് ചൊല്ലി വിട പറഞ്ഞവര്‍ എവിടെയോ വെച്ചു കാണുന്നു... മാറ്റങ്ങളുമായി കാലം ഓടുമ്പോള്‍ പ്രസവിച്ച അമ്മമാര്‍ മാറ്റങ്ങള്‍ക്കായി വൃദ്ധസധനം തേടി പോകുന്നു ,,കാലം തെറ്റി മഴ പെയ്യുമ്പോള്‍ കര്‍ഷകന്‍ മരണമെന്ന മാറ്റം ഉള്‍കൊള്ളുന്നു,,,കൂട്ടുകാരന്റെ തല വെട്ടാന്‍ വാള്കള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു...എന്നെ അറിയാത്തവരുമായി  ചങ്ങാത്തം കൂടാന്‍ അവരോടു സംസാരിക്കാന്‍ ഓണ്‍ലൈന്‍ തുറന്നിരിക്കുന്നു ...അടുത്ത വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ നേരമില്ല..മുത്തശ്ശി തല നിറച്ചു കഥയുമായി ഇരിക്കുന്നു ..കേള്‍ക്കാന്‍ നേരമില്ല,കൂട്ടുകാരുടെ ഇന്നത്തെ പോസ്റ്റിങ്ങ്‌ കാണണം.അതിലുള്ള തൃപ്തി അറിയിക്കണം ,,ഓരോ പുതു വര്‍ഷവും വാചകങ്ങളിലെ സന്ദേശങ്ങളില്‍ ഒതുങ്ങുന്നു...പ്രകൃതിക്ക് സഹിക്കാതെ വരുമ്പോ ഓരോ ദുരന്തങ്ങള്‍ മനുഷ്യന് മേല്‍ അടിച്ചേല്‍പ്പിക്കുന്നു ..പുതു വര്‍ഷവും സാമ്പത്തിക ക്രമകെടുകളും ,അഴിമതികള്‍ കൊണ്ടും പത്ര താളുകള്‍ നിറഞ്ഞു കവിയും..ഇതിനിടക്ക് നമുക്ക് കരുതിവേക്കാം അടുത്ത വര്‍ഷത്തേക്ക് കിട്ടാവുന്ന ഇമ്പമാര്‍ന്ന പുതുവത്സര സന്ദേശങ്ങള്‍....ഇനിയും ദീന രോദനങ്ങള്‍ കേള്‍ക്കാത്ത പുതുവത്സരത്തിനായി കാത്തിരിക്കാം..

Wednesday 29 December 2010

വിധി

ഗോപിയേ.. അമ്മ വിളിക്കുന്നു കഴിഞ്ഞ നാല് കൊല്ലങ്ങളായി ഇങ്ങനെയാണ് കേസിന്റെ ദിവസം എന്നെക്കാളും വക്കിലിനെക്കാളും ഓര്‍മ്മ അമ്മക്കാണ്..ഈ വിളിക്ക് വേണ്ടി അമ്മ ഇന്നലെയും ഉറങ്ങി കാണില്ല...,എന്നും എട്ടു മണിക്ക് പണിക്ക് പോകുന്ന ഞാന്‍ കേസിന്റെ ദിവസങ്ങളില്‍ രാവിലെ നാലു മണിക്കാണ് പോകാറുള്ളത് എന്ന് അമ്മക്ക് അറിയാം.പുറത്തേക്ക്‌ ഇറങ്ങാന്‍ നേരം അമ്മ അടുത്ത് വന്നു പറഞ്ഞു കഷായം ഈ ആഴ്ച വേണ്ട കുറച്ചു ദിവസായി ഒരു സുഖം തോനുന്നുണ്ട് ഇനി വൈദ്യര് പറഞ്ഞിട്ടകാം.ഒന്നും പറയാന്‍ തോനിയില്ല മിണ്ടാതെ കട്ടന്‍ ചായയുടെ ബാക്കി കുടിച്ചു നടന്നു.ഗോപി നീ പണിക്ക് പോകാനോ?.. അപ്പുറത്തെ അച്ചുതനാണ്  തലകൊണ്ട്  ആഗ്യം കാണിച്ച നടപ്പ് തുടര്‍ന്ന് ഇന്ന് ഗോപിയോട് ആളുകള്‍ സംസാരിക്കാറുണ്ട് ഇവരൊക്കെ നാലു കൊല്ലം മുന്പ് എന്റെ നാട്ടുകാര്‍ ആയിരുന്നില്ലേ?..അമ്മ പറഞ്ഞതാണ്‌ മനസ്സില്‍ അമ്മക്കറിയാം ഇന്ന് വക്കിലിനു ഫീസ് കൊടുക്കണം അതിനു വര്‍ഷങ്ങളായി കേസുള്ള ആഴ്ചകളില്‍ അമ്മക്ക് ശരിര സുഖം തോന്നും.നാലു വര്‍ഷങ്ങള്‍ക്ക് മുന്‍ബ് അമ്മയുടെ മുഖം ഇന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല.പോലീസ് വീട്ടില്‍ വന്നു പോകുമ്പോള്‍ അമ്മ അപ്പു നോട് പറയുന്നത്  കേള്‍ക്കാം നമ്മടെ പറമ്പിലൊരു നിധിയുണ്ട് അത് അച്ഛനെ സുക്ഷിക്കാന്‍ എല്പ്പിചിരിക്കാന് അത് അവിടെ ഉണ്ടോ എന്ന് നോക്കാനാണ് പോലീസ് ഇടക്കിടകൊക്കെ വരുന്നത്.... അമ്മുവിന് ഇതൊന്നും  അറിയേണ്ട അപ്പു പറയുന്നതാണ് അറിവ്.എല്ലാം ശരിയാകും ഗോപിയേട്ട.... എന്ന വാക്ക് കൊണ്ട് അമ്മിണി ആശ്വസിക്കുന്നു...അമ്മുവിനൊരു ആഗ്രഹം  അവള്‍ക്ക് കോടതി ഒന്ന് കാണണം,,,ഇതിനിടക്ക്  കൊണ്ട് പോകാമായിരുന്നു കേസിന്റെ അവസാനത്തിലേക്ക് പോകുകയാണ് കൊണ്ട് പോകണം......ജോലി നേരത്തെ നിറുത്തി കോടതിയിലേക്ക് പോയി ,,,വക്കില്‍ പറഞ്ഞു ഗോപി നിന്റെ വിധി അടുത്ത ആഴ്ചയിലാണ് ,,,,,,സ്വര്‍ഗ്ഗവും നരകവും നടപ്പാകുന്ന ദൈവത്തിന്റെ വിധിക്ക് മുന്‍ബ് മനുഷ്യന്‍ കല്പിക്കുന്ന ഒരു ജീവിത ചുറ്റുപാട്....സഹിക്കാം....അമ്മയുടെ വിളി ഗോപിയേ... നീ വന്നോ? ഹും...,അടുത്ത ആഴ്ച വിധി പറയും.ഒന്നും മിണ്ടാതെ അമ്മ പോയി .അച്ഛന്‍ ഇനി പോകുമ്പോ ഞാനും വരും അമ്മു പറയുന്നു....അമ്മ  ഉറങ്ങാതെ വിളിച്ച ഒരു പുലരി കൂടി,,,,,ഞാനും വരുന്നു അമ്മയാണ്... അമ്മു എപ്പയെ റെഡിയായി ഒരു വിങ്ങലോടെ അമ്മിണിയും തയ്യാറാകുന്നു....എതിര്‍ക്കാന്‍ പറ്റിയില്ല....കാലങ്ങളിത്ര കഴിഞ്ഞു  വര്‍ഷത്തിലൊരിക്കല്‍ അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്കു വെക്കാന്‍ മാത്രം ഈ വീട് വിട്ടിറങ്ങുന്ന അവളുടെ ഈ ആഗ്രഹമെങ്കിലും നടക്കട്ടെ..കോടതിയിലെത്തിയ അമ്മു വിനു സന്തോഷം അച്ഛമ്മ  ഉമ്മറത്ത മുളക് ഉണക്കാന്‍ വെക്കുമ്പോ  എറിഞ്ഞ ആട്ടുന്ന കാക്കകളെ പോലുള്ള വലിയ ചിറകുള്ള കുറെ കാക്കകള്‍...എല്ലാവരെയും പുറത്തു നിറുത്തി ഗോപി കോടതിക്കകതെക്ക്  പോയി ...വക്കിലു മാത്രം തിരിച്ചു വന്നിട്ട് പറഞ്ഞു നമുക്ക് അപ്പീല് കൊടുക്കാം ....വിളിച്ച ദൈവങ്ങള്‍ വീണ്ടും പരിക്ഷിച്ചു എവിടെയോ കേട്ടിട്ടുണ്ട് ഗോപിക്ക് ജീവപര്യന്തം ആയിരിക്കും ശിക്ഷ എന്ന്.....അപ്പുവിനെ അമ്മുനെയും ചേര്‍ത്ത് നിര്‍ത്തി അവരിപ്പയും ആ പുതിയ കാഴ്ചകള്‍ ആസ്വദിക്കുകയാണ് .....ഗോപിയും പോലീസുകാരും വരുന്നു ,,,,അമ്മയുടെ അടുത്തെത്തിയ ഗോപി പറഞ്ഞു ഞാന്‍ പോയിട്ട് വരാം എന്ന്...അമ്മിണിയോടു  ഒന്നും പറഞ്ഞില്ല ..അമ്മുവിനോട് പറഞ്ഞു അച്ഛന്‍ പോയി വരാം എന്ന് അമ്മു പറയുന്നു അച്ഛാ ഞാനും വരുന്നു എന്ന് ,,,അച്ഛന്‍ മിട്ടായി വാങ്ങിച് ഉടനെ  വീട്ടിലേക്ക് വരാം..അമ്മിണി മാത്രം വിതുംബലുകളോടെ ഒന്ന് നോക്കി...തിരിച്ചു പോരുമ്പോ അപ്പു അച്ഛമ്മയോട്‌ ചോദിച്ചു അച്ചനെവിടെക്ക പോലിസുകരോപ്പം പോയത് ....അങ്ങ് ദൂരത്ത് കണ്ണൂര്‍ എന്നൊരു സ്ഥലത്ത് കുറച്ചു നിധിയുണ്ട് അതിനു കാവല് നില്ക്കാന്‍ അച്ഛനെ കൊണ്ട് പോകുകയാണ്.......ഗോപിയുടെ നോട്ടമായിരുന്നു അമ്മയുടെ മനസ്സില്‍ ...ആ കണ്ണുകളില്‍ മക്കളെ നോക്കണേ എന്നായിരുന്നു ....ഇനി ഒരിക്കലും എനിക്ക് കഷായം വേണ്ട ......ഞാന്‍ വീണ്ടും അമ്മ ആയിരിക്കുന്നു അപ്പുനെ അമ്മുനെ വളര്‍ത്തണം......ഗോപിയുടെ മനസ്സില്‍ ഗോപിയേ.... എന്ന വിളി മാത്രം ...അമ്മുനു ഒരു ഉമ്മ കൂടി കൊടുക്കായിരുന്നു .......

Thursday 28 October 2010

പ്രവാസിയുടെ മരണം,

            ഓരോ പ്രവാസിയുടെ മനസ്സിലും അകലെനിന്നു വരുന്ന ഒരു ഫോണിനെ പേടിക്കുന്നു,പ്രവാസ ജീവിതം കണ്ടുപിടിച്ച അന്ന് തുടങ്ങിയിട്ടുണ്ടാവാം ഈ പേടി  , പായ കപ്പലില്‍ ലോകം പിടിച്ചെടുക്കാന്‍ ഇറങ്ങി തിരിച്ച ഇംഗ്ലീഷ്കാരന് ഈ പേടി   ഉണ്ടായിട്ടുണ്ടോ?... കാണില്ല..! അവന്‍ അമ്മയെ അടക്കം ചെയ്ത ശവപറമ്പ് കാണുന്നത് ചുവന്നു തുടുത്ത പൂവെക്കാന്‍ ഇടം തേടുംബോള്‍ മാത്രം.മരണം ആര്‍ത്തിയോടെ വിളിക്കുമ്പോള്‍ പ്രവാസി ചോദിക്കുന്നു നാട്ടിലൊന്നു പോയി കുട്ടികളെയും ഭാര്യയെയും മാതാപിതാക്കളെയും ഒന്ന് കാണട്ടെ എന്ന്,.പറ്റില്ലെന്ന് മരണം മറുപടി തരുമ്പോള്‍ വീണ്ടും പ്രവാസി കരഞ്ഞു കേഴുന്നു, എന്റെ നാട്ടിലെ ആ വായുവെങ്കിലും  ഞാനൊന്നു ശ്വസിചോട്ടെ എന്ന്, . മരണം കേട്ടില്ല,...!  മരണംഎന്ന വിധിക്ക് അപീല്‍ കൊടുക്കാന്‍ പറ്റാതത് കൊണ്ട്  വിധി നടപ്പിലാക്കുന്നു.,  ഉറ്റവരുടെ മരണ വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ പ്രവാസി ചോദിക്കുന്നു അവസാനമായി ഒന്ന് കാണാനെങ്കിലും
അനുവധിക്കാമായിരുന്നില്ലേ എന്ന്., അപ്പൊ മരണം അവനോടു പറഞ്ഞു, നാട്ടില്‍ ചെന്നപ്പോ നിനക്ക് തിരക്കായിരുന്നു, എന്തെ അന്ന് കണ്ടില്ല.?, പ്രവാസി സ്വയം പറഞ്ഞു... ""ശരിയാണ് വീട് പണിയും ഉല്ലാസ യാത്രകളുമായി ഞാനത് മറന്നു"".മോഹ സാക്ഷാതകാരത്തിന് ഇറങ്ങി തിരിച്ച പ്രവാസികള്‍ കൂട്ടുകാരന്റെ ദുഖ:തിലെക്ക് ഒന്ന്എത്തിനോക്കി, എനിക്ക് ഈ വിധി വരല്ലേ എന്ന് പ്രാര്‍ത്ഥിച് തിരക്കിലേക്ക് മറയുന്നു...............

Thursday 25 March 2010

ശിഷ്യ പ്രണാമം

മനുഷ്യന്‍ ജനിക്കുമ്പോള്‍ വേദനകളെ മായ്ച്ചുകളയാന്‍ ഒരു തൂവല്‍ നമ്മുടെ മനസ്സില്‍ ദൈവം ഒളിപ്പിച് തരുന്നു പിന്നീടെപ്പോഴോ കാലത്തിന്റെ മറവികളില്‍ ആ തൂവല്‍ എന്തന്നില്ലാത്ത അളവില്‍ നമ്മെ ഓര്‍മ്മകള്‍ മായ്ച്ചു കളയാന്‍ സഹായിക്കുന്നു.തൂവലുകള്‍ക്ക് ശക്തിയില്ലാതെവരുമ്പോള്‍ ദൈവം തിരിച്ചുവിളിക്കും എന്നോരാത്മവിശ്വാസവും. വിജെയെട്ടന്റെ ഓര്‍മകളുടെ മുന്നില്‍ എനിക്ക് കിട്ടിയ തൂവല്‍ നിസ്സഹമായി നോക്കിനില്‍ക്കുന്നു.ചെമ്പിന്‍റെ നിറമുള്ള സന്ധ്യാനേരങ്ങളില്‍ എന്നെ ശാസിക്കുന്ന ആ ശബ്ദം വല്ലാതെ അലോസരപ്പെടുത്തുന്നു.ഏതോ മുന്‍ജന്മബന്ധം തട്ടിയെടുത്ത ദൈവത്തോട് ഒരു കൊച്ചു കുട്ടിയായി കലഹിക്കാന്‍ തോന്നുന്നു.മറുപടിയായി കിട്ടുന്ന ആ നോട്ടം ഇനി എന്ന് കാണും എന്നതിന് ഒരു കലണ്ടറിലും തിയ്യതി കാണുന്നില്ല എന്നത് സങ്കടപ്പെടുത്തുന്നു.ഒരു മനുഷ്യനെ പോലെ വേദനിക്കാന്‍ ഒരു ഗുരുവും പഠിപ്പിക്കേണ്ട എന്ന് ഓര്‍ത്തുകൊണ്ട് ആയിരം ജന്മങ്ങള്‍ എന്റെ വിജെയെട്ടന്‍ ഓര്‍മകളിലൂടെ ജീവിക്കട്ടെ. എവിടെയോ നിന്ന് എന്നെ അര്‍ഥം വെച്ചുള്ള ആ നോട്ടം നോക്കുന്നുണ്ട് എന്ന അറിവ് ഒരു ആശ്വാസമാകുന്നു. ദുഖങ്ങളില്‍നാം മനുഷ്യന്‍ കണ്ടെത്തുന്ന ചെറിയ സന്തോഷം ആ കാല്‍പാദങ്ങളില്‍ അവസാനമായി തൊട്ട് അനുഗ്രഹം വാങ്ങാന്‍ പറ്റിയ സുകൃതം എന്നെ ഗുരുത്വ മുള്ളവന്‍ ആക്കട്ടെ. ആ ഗുരുവിനെ മനസ്സില്‍ ഒരായിരംവട്ടം ഗുരുപൂജ നടത്തി തുടങ്ങുന്നു.